Type Here to Get Search Results !

Bottom Ad

നാലര പതിറ്റാണ്ടുകാലം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന മുസ്ലിം ലീഗ് നേതാവിന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി


തെക്കില്‍: വിദ്യാര്‍ഥി, യുവജന രാഷ്ട്രിയത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന് നാലര പറ്റിണ്ടാണ്ടുകാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത് മെമ്പറുമായ സി.എച്ച് ഹുസൈനാര്‍ തെക്കിലിന്റെ പെട്ടന്നുള്ള ദേഹവിയോഗം തെക്കില്‍, ചട്ടഞ്ചാല്‍ പ്രദേശങ്ങളെ ദുഖത്തിലാഴ്ത്തി. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഹുസൈനാര്‍ തെക്കിലിന് മുസ്ലിം ലീഗ് പാര്‍ട്ടി ജീവന് തുല്യമായിരുന്നു. ജനപ്രതിനിധിയായിരിക്കുമ്പോള്‍ പുത്തരിയടുക്കം എട്ടാം വാര്‍ഡിന് വേണ്ടി അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. തെക്കില്‍, ചട്ടഞ്ചാല്‍ പ്രദേശങ്ങളിലും ചെമനാട് പഞ്ചായതിലും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയെ ശക്കതിപ്പെടുത്തുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്.

രാഷ്ട്രീയത്തിനോടൊപ്പം മത സാമൂഹിക രംഗത്തും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തകനും ചട്ടഞ്ചാല്‍ എം.ഐ.സി.യുടെ സ്ഥാപക കാലംമുതല്‍ സി.എം ഉസ്താദിനോടൊപ്പം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ധേഹം മരണംവരെ എംഐസിയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആദ്യകാലത്ത് എസ്.വൈ.എസിന്റെ ഉദുമ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്, സംസ്ഥാന കൗണ്‍സിലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം

നിലവില്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ്, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍, മോട്ടോര്‍ തൊഴിലാളി എസ്.ടിയ.ു ജില്ലാ വൈസ് പ്രസിഡന്റ്, ചട്ടഞ്ചാല്‍ യൂണിറ്റ് പ്രസിഡണ്ട്, യുഡിഎഫ് ചെമനാട് പഞ്ചായത്ത് ലൈസണ്‍ കമ്മിറ്റി അംഗം, സ്ഥാനങ്ങള്‍ വഹിക്കുന്നു.

അദ്ധേഹത്തിന്റെ മരണ വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വലിയ ഒരു ജനാവലിയാണ് വീട്ടിലെത്തുകയും ജനാസ നിസ്‌കാരത്തില്‍ സംബന്ധിക്കുകയും ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെഇഎ ബക്കര്‍, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ എന്നിവര്‍ ചേര്‍ന്ന് ജനാസയ്ക്ക് ഹരിത പതാക പുതപ്പിച്ചു. തെക്കില്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. തെക്കിലില്‍ നടന്ന അനുശോചന യോഗത്തില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അനുശോചന പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ സ്വാഗതം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി, ജില്ലാ ഭാരവാഹികളായ അഡ്വ എന്‍ എ ഖാലിദ്,എജിസി ബഷീര്‍,അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,എ ബി ശാഫി,ഹാരിസ് ചൂരി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹമീദ് മാങ്ങാട്, വൈസ് പ്രിസിഡണ്ട് അബ്ദുല്ല കുഞ്ഞി കീഴൂര്‍, സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാരിസ് തൊട്ടി, മഞ്ചേശ്വേര മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാജി അബ്ദുല്ല ഹുസൈന്‍, അന്‍വര്‍ കോളിയടുക്കം, ബഷീര്‍ പള്ളങ്കോട്, കെപിസിസി നിര്‍വാഹക സമിതി അംഗം ഹക്കീം കുന്നില്‍, ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍,

മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് പ്രസിഡണ്ട് കെഎം അബ്ദുല്‍ ഖാദര്‍ കളനാട്, ഉദുമ പഞ്ചായത്ത്് പ്രസിഡണ്ട് കെബിഎം ശരീഫ്, ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, പള്ളിക്കര പഞ്ചായത്ത്് പ്രസിഡണ്ട് സിദ്ധീഖ് പള്ളിപ്പുഴ, ജനറല്‍ സെക്രട്ടറി ചോണായി മുഹമ്മദ് കുഞ്ഞി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിഎം അബുബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എംബി ഷാനവാസ്, ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍, വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം യൂസുഫ് ഉളുവാര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, ട്രഷറര്‍ മൊയ്തു തൈര, പഞ്ചായത്ത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്, ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം, എസ്ടിയു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, പിടിഎച്ച് ജില്ലാ കോഡിനേറ്റര്‍ ജലീല്‍ കോയ, കോണ്‍ഗ്രസ് ബ്ലോക്ക് ട്രഷറര്‍ ഹാരിസ് ബെണ്ടിച്ചാല്‍, യുഡിഎഫ് പഞ്ചായത് കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മെമ്പര്‍മാരായ ശാസുദ്ധീന്‍ തെക്കില്‍, അഹമ്മദ് കല്ലട്ര, നിസാര്‍ ടിപി, മുസ്്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സിഎം മുസ്തഫ, ബി.യു അബ്ദുല്‍ റഹിമാന്‍ ഹാജി, കെ.ടി നിയാസ്, അഫ്‌സല്‍ സിസിളു, സി.എച്ച് മുഹമ്മദ് കുഞ്ഞി, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് മജിദ് ബെണ്ടിച്ചാല്‍, അഡ്വ എംടിപി കരീം, മൂസാ ബി ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദ്‌റുല്‍ മുനീര്‍, കലാഭവന്‍ രാജു, ഹനീഫ പാറ, അബ്ബാസ് ബന്താട്, അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി, മല്ലം സുലൈമാന്‍ ഹാജി, ശരീഫ് മല്ലത്ത്, ശഫീഖ് മയിക്കുഴി, സിറാജ് മഠം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad