കാസര്‍കോട്: ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി സുന്നി യുവജന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി 2025 ജൂണ്‍ മുതല്‍2026 ജനുവരി വരെ നടപ്പിലാക്കുന്ന വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും 'സമസ്ത നൂറാം വാര്‍ഷിക കര്‍മപദ്ധതി' എന്ന പേരില്‍ പുറത്തിറക്കി.
ശാഖ- പഞ്ചായത്ത് മേഖല- ജില്ലാതലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രകാശനം എസ്‌വൈഎസ് ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി സെക്രട്ടറി അബ്ദുസമദ് ഹാജി നെടുങ്കണ്ടക്ക് നല്‍കി പ്രകാശനം ചെയ്തു. കര്‍മപദ്ധതി പ്രഖ്യാപനവും ജില്ലാ പ്രചാരണ ഉദ്ഘാടനവും ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4.30 വരെ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രകാശന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ്് പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, വര്‍ക്കിംഗ് സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സംഘടന കാര്യ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, ഇ.പി ഹംസത്ത് സഅദി, കണ്ണൂര്‍ അബ്ദുല്ല, ഹാശിം ദാരിമി ദേലംപാടി, എ.ബി ബഷീര്‍ പള്ളങ്കോട്, ലത്തീഫ് അസ്‌ന ചെര്‍ക്കള, സി.എം മൊയ്തു മൗലവി ചെര്‍ക്കള സംബന്ധിച്ചു.

Post a Comment
0 Comments