കൊച്ചി: സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വാര്‍ഡ് വിഭജനങ്ങള്‍ നടത്താന്‍ സാധിക്കുമോയെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തിലെ വാര്‍ഡ് വിഭജനം ചോദ്യം ചെയ്ത് യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാനും മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ ഹാരിസ് ചൂരി അഡ്വ. സജല്‍ ഇബ്രാഹിം മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജനസംഖ്യ അടിസ്ഥാനത്തിലും വീടുകളുടെ എണ്ണത്തിലും അതിര്‍ത്തി നിര്‍ണയത്തിലും പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ വിഭജനങ്ങള്‍ നടപ്പാക്കാവു എന്ന് വിജ്ഞാപനം ചെയ്തിട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തന്നെ അതു ലംഘിക്കപ്പെടുമ്പോള്‍ ചട്ടങ്ങളുടെയും നിയമങ്ങളുടെയും പ്രസക്തി നഷ്ടപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരും ഡീറ്റേഷന്‍ കമ്മീഷനും വിശദീകരണം നല്‍കാനും മധൂര്‍ പഞ്ചായത്തിലെ വാര്‍ഡ് വിഭജനം ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സി.എസ് ഉത്തരവിട്ടു.

Post a Comment
0 Comments