കാസര്‍കോട്: ഭവനവായ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൗസിംഗ് ബോര്‍ഡിലെ അഞ്ചു ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കാസര്‍കോട്് ഇന്ദിരാ നഗറിലെ ഡിവിഷന്‍ ഓഫീസിലെ അസി. സെക്രട്ടറിയായിരുന്ന ഇ.എം ശാന്തകുമാരി, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ടി.പി യൂസുഫ്, അസി. സെക്രട്ടറിയായിരുന്ന സരസ്വതി അമ്മ, അസി. എഞ്ചിനീയറായിരുന്ന രാധാകൃഷ്ണന്‍. എ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാനായിരുന്ന പി. സുഗതന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഭവന വായ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് നടത്തിയതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വ്യക്തികള്‍ക്ക് ഭവനവായ്പ പൂര്‍ണമായും അനുവദിക്കുകയും ലോണ്‍വായ്പ സ്വീകരിച്ചവര്‍ വായ്പ തിരിച്ചടക്കാത്തത് വഴി ബോര്‍ഡിന് 1,22,56,026 രൂപയുടെ നഷ്ടം സംഭവിച്ചതായും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബോര്‍ഡിന് നഷ്ടം സംഭവച്ചതില്‍ ഉത്തരവാദികളായ ഊദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment
0 Comments