കാസര്‍കോട്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളി നഴ്‌സിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കാഞ്ഞങ്ങാട് സ്വദേശിയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെ ജില്ലാ കളക്ടര്‍ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു.
അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെയും പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുന്‍ റവന്യൂ മന്ത്രിയും ഇപ്പോഴത്തെ കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനെ അപമാനിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്നായിരുന്നു അന്ന് നടപടി. പവിത്രനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റി എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments