Type Here to Get Search Results !

Bottom Ad

ബജ്‌റംഗ് ദള്‍ നേതാവിന്റെ മരണം: മംഗളൂരുവില്‍ നിരോധനാജ്ഞ


മംഗളൂരു: ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടി വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് പിന്നീട് ദക്ഷിണ കന്നഡ മൊത്തം ബാധകമാക്കി.മേയ് ആറു വരെയാണ് നിരോധനാജ്ഞ. പൊതുസമ്മേളനങ്ങള്‍, ഘോഷയാത്രകള്‍, മുദ്രാവാക്യങ്ങള്‍ വിളിക്കല്‍ എന്നിവ നിരോധിച്ചു. അശാന്തിക്ക് കാരണമായേക്കാവുന്ന പ്രകോപനപരമായ പോസ്റ്ററുകള്‍, ചിത്രങ്ങള്‍, തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കരുത്. ആക്രമണത്തെ അപലപിച്ച് ഹിന്ദുത്വ സംഘടനകള്‍ മെയ് 2ന് ദക്ഷിണ കന്നഡയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന് വിഎച്ച്പി നേതാവ് ശരണ്‍ പമ്പ്വെല്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 8.30 ഓടെയാണ് സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടിക്കൊന്നത്. മുഹമ്മദ് ഫാസില്‍ വധം, കീര്‍ത്തിവധം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad