Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി: 75000പേര്‍ അംഗങ്ങളാവും


കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് അംഗത്വ വിതരണ കാമ്പയിന്‍ കാസര്‍കോട് ജില്ലയില്‍ തുടക്കമായി. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന അംഗത്വ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എരിയാലില്‍ ജില്ലാ ക്രിക്കറ്റ് വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിന്‍ ഷാഫിക്ക് നല്‍കി മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍, ജില്ലാ ഭാരവാഹികളായ എംബി ഷാനവാസ്, എംഎ നജീബ്, ഹാരിസ് തായല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് അന്‍വര്‍ ചേരങ്കൈ, എകെ ശാഫി എരിയാല്‍, മുനീര്‍ കെ.ബി, റൗഫ് ബാവിക്കര, മുജീബ് കമ്പാര്‍, സിബി ലത്തീഫ്, ഹാരിസ് കമ്പാര്‍, നവാസ് എരിയാല്‍, മൂസ ബാസിത്, ശിഹാബ് മൊഗര്‍, അഷ്‌റഫ് എരിയാല്‍, അര്‍ഷാദ് ബെല്ലീര്‍, ഇര്‍ഫാന്‍ കുന്നില്‍, റാഫി എരിയാല്‍, റിയാസ് എരിയാല്‍ സംബന്ധിച്ചു, ജില്ലയില്‍ യുവതികള്‍ ഉള്‍പ്പെടെ 75000 അംഗങ്ങളെ ചേര്‍ത്ത് മെയ് 31ന് കാമ്പയിന്‍ സമാപിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad