Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ഓട്ടോ റിക്ഷ ഡ്രൈവറെ കൊന്ന് കിണറ്റിലെറിഞ്ഞ കേസ്; കത്തി കണ്ടെടുത്തു


മഞ്ചേശ്വരം: കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മണിമുണ്ടയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി ആളൊഴിഞ്ഞ കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. മംഗ്‌ളൂരു സുറത്ക്കല്ല് കല്ലാപ്പുവിലെ അഭിക്ഷക് ഷെട്ടി (25) യെയാണ് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷം തെളിവെടുപ്പിനായി കൊണ്ടുവന്നത്.

മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്നു അഭിഷേക് ഷെട്ടി. തന്റെ ബസിന് സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യവും, തുടര്‍ന്ന് സ്‌കൂള്‍ ബസിലെ ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കര്‍ണാടക മുല്‍ക്കി കൊളനാട്ട് സ്വദേശിയും മംഗ്ളൂറിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെയാണ് ഈ മാസം 10ന് സന്ധ്യയോടെ മണിമുണ്ടയിലെ ആളില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിന് സമീപത്തുനിന്ന് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയും കണ്ടെടുത്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad