Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദുമ മണ്ഡലത്തില്‍ തുടങ്ങി; 15000പേര്‍ അംഗങ്ങളാവും


കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് അംഗത്വ വിതരണ കാമ്പയിന്‍ ഉദുമ നിയോജക മണ്ഡലത്തില്‍ തുടക്കമായി. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന അംഗത്വ കാമ്പയിന്റെ മണ്ഡതല ഉദ്ഘാടനം തെക്കിലില്‍ ഡോ. അസ്മ ഷര്‍വിന്‍ ടി.എം ബഷീറിന് നല്‍കി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ നിര്‍വഹിച്ചു. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ചെമ്മനാട് പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, ഡോ. നബീസ ഷില്‍വിന്‍ ബഷീര്‍, മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, ബി.കെ മുഹമ്മദ്ഷാ, ടി.ഡി ഖാദര്‍, പി.സി ജലീല്‍, അല്‍ത്താഫ് തെക്കില്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad