ചെര്‍ക്കള: ബേവിഞ്ചയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മുംബൈയിലെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 5.30ന് ബേവിഞ്ച പുലിക്കുണ്ടിലാണ് സംഭവം. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരം ബന്ധുവീട്ടിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച എര്‍ട്ടിഗ കാറിനാണ് തീപിടിച്ചത്. സിഎന്‍ജി കാര്‍ പുലിക്കുണ്ടില്‍ എത്തിയപ്പോള്‍ ബോണറ്റില്‍ നിന്നും പുക ഉയരുകയും തല്‍ക്ഷണം തീപിടിക്കുകയുമായിരുന്നു. ഉടനെ വഴിയാത്രക്കാര്‍ കാസര്‍കോട് അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണു ഗോപാലിന്റെ നേതൃത്വത്തില്‍ സേനയെത്തി തീ അണയ്ക്കുകയായിരുന്നു.
വാഹനം വാങ്ങിയിട്ട് ഒരുമാസം ആകുന്നതേയുള്ളൂ എന്ന് വാഹനത്തിന്റെ ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കള്‍ നൗഫ്, അസീസ, ഉമര്‍ എന്നിവരായിരുന്നു വാഹന ത്തില്‍ ഉണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിനകത്ത് ഉണ്ടായിരുന്ന 25000 രൂപയും അഞ്ച് പവന്‍ സ്വര്‍ണം, ഐഡി കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഡ്രസ്, ബാഗ്, വാഹനത്തിന്റെ രേഖകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. മുംബൈയില്‍ താമസിക്കുന്ന ഇവര്‍ കണ്ണപുരത്തെ റുബീനയുടെ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഫയര്‍ റെസ്‌ക്യൂ സേനാംഗങ്ങളായ ഇ. പ്രസീദ്, ജെ.എ അഭയ്സെന്‍,ടി.എസ് എല്‍ബി, കെ.വി ജിതിന്‍ കൃഷ്ണന്‍, ഹോംഗാര്‍ഡ്മാരായ എം.പി രാഗേഷ്, എം.കെ ശൈലേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments