അണങ്കൂര്‍: ദേശീയ പാതയില്‍ കാസര്‍കോട് ഫ്‌ളൈ ഓവര്‍ ബ്രിഡ്ജിന് ശേഷം നല്‍കിയ മെര്‍ജ് പോയിന്റ് ആശാസ്ത്രീയമാണെന്നും നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ തിരക്കു കൂട്ടാന്‍ മാത്രമാണ് ഉപകരിക്കൂവെന്നും മുസ്ലിം യൂത്ത് ലീഗ് അണങ്കൂര്‍ ശാഖാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കുമ്പള ഭാഗത്ത് നിന്ന് വരുന്ന വാഹനത്തിന് ഫ്‌ളൈ ഓവര്‍ ബ്രിഡ്ജിന് ശേഷം സന്തോഷ് നഗറിനടുത്തുള്ള എക്‌സിറ്റ് മെര്‍ജ് പോയിന്റില്‍ കൂടി മാത്രമാണ് പുറത്ത് കടക്കാന്‍ സാധിക്കുകയുള്ളൂ. അതിനിടയ്ക്ക് അണങ്കൂറും ബി.സി റോഡും മെര്‍ജ് പോയിന്റ് ഉണ്ടെങ്കിലും രണ്ടും നാഷണല്‍ ഹൈവേക്ക് കയറാന്‍ പറ്റുന്ന എന്‍ട്രി പോയിന്റ് മാത്രമാണ്.
അടുത്തടുത്ത രണ്ട് മെര്‍ജ് പോയിന്റ് എന്‍ട്രി പോയിന്റായത് അശാസ്ത്രിയ സംവിധാനമാണ്. ഇതുമൂലം അണങ്കൂര്‍ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മാത്രമല്ല വ്യാവസായിക വികസന സാധ്യതയുള്ള സീതാംഗോളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും വലിയ ചരക്ക് വണ്ടികളും സിവില്‍ സ്റ്റേഷന്‍, കോടതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ അടിയന്തരാവശ്യമായ ഓഫീസുകളിലേക്ക് വരുന്ന ഉദ്യോഗസ്ഥരുടേതടക്കമുള്ള വാഹനങ്ങളും അടുക്കത്ത് ബയലില്‍ നിന്ന് ഇറങ്ങി പുതിയ ബസ്റ്റാന്റിലൂടെ വരുകയോ അല്ലെങ്കില്‍ സന്തോഷ് നഗര്‍ ഇറങ്ങി തിരിച്ചുവരുകയോ ചെയ്യേണ്ട സ്ഥിതിയാണ്.
ഇതിന് പകരം അണങ്കൂരിലെ മെര്‍ജ് പോയിന്റ് ഇറങ്ങാനുള്ള സംവിധാനമാക്കിയാല്‍ കൂടുതല്‍ ഉപകാര പ്രദമാകുമെന്ന് ശാഖാ മുസ്ലിം യൂത്ത് ലീഗ് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജലീല്‍ തുരുത്തി, ലത്തീഫ് കൊല്ലമ്പാടി, ഷാനു അണങ്കൂര്‍, ആസിഫ് അണങ്കൂര്‍, അസീസ് ഫാത്തിമ ഗോള്‍ഡ്, സുജാഹുദ്ധീന്‍ കെ.എസ് സമീര്‍ അണങ്കൂര്‍ പങ്കെടുത്തു.
Post a Comment
0 Comments