കാസര്‍കോട്: ബദിയടുക്കയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. നിരോധിത ലഹരി വസ്തുക്കള്‍ക്ക് തടയിടുന്നതിന് കണ്ണൂര്‍ റേഞ്ച് തലത്തില്‍ നടക്കുന്ന കോമ്പിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നെക്രാജെ പ്ലാവിന്‍തോടി സ്വദേശി മുഹമ്മദ് റഫീഖ് (23) ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച 107.090 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതിയുടെ മുറിയിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയുടെ മേല്‍നോട്ടത്തില്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗര്‍ എസ്‌ഐ പ്രതീഷ് കുമാര്‍ എംപി, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പ്രൊബേഷനറി എസ്‌ഐ രൂപേഷ്, ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിതാ സിപിഒ അനിത എന്നിവര്‍ ചേര്‍ന്നാണ് വീട് പരിശോധിച്ചത്. ഗസറ്റഡ് ഓഫീസര്‍ കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹപരിശോധനയും മറ്റു നടപടി ക്രമണങ്ങളും പൂര്‍ത്തീകരിച്ചത്.
Post a Comment
0 Comments