കാഞ്ഞങ്ങാട്: ജനദ്രോഹ നയങ്ങള്‍ പതിവാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരകോലത്തിന്റെ ഭാഗമായി പിണറായിക്കാലം കാലിക്കാലം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംഘടിപ്പിച്ച സമരസംഗമം മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്്്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ടി.ഡി കബീര്‍, എം.പി ജാഫര്‍, കെ.കെ ബദ്‌റുദ്ദീന്‍, സി. മുഹമ്മദ് കുഞ്ഞി, എം.ബി ഷാനവാസ് , എംസി ശിഹാബ്, എം.എ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ദീന്‍ ആവിയില്‍, എം.പി നൗഷാദ്, റഹ്്മാന്‍ ഗോള്‍ഡന്‍, നദീര്‍ കൊത്തിക്കാല്‍, കരീം കല്ലൂരാവി, റമീസ് ആറങ്ങാടി, സലീല്‍ പടന്ന, റൗഫ് ബായിക്കര, സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, നിഷാം പട്ടേല്‍, ജലീല്‍ തുരുത്തി,
ജബ്ബാര്‍ ചിത്താരി, പി.എച്ച് അയ്യൂബ്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, യൂനുസ് വടകരമുക്ക്, സിദ്ദീഖ് ഞാണിക്കടവ്, ഹാരിസ് ബദരിയ നഗര്‍, സി.വി അബ്ദുല്‍ സലാം, അസ്‌കര്‍ അതിഞ്ഞാല്‍, സിദ്ദീഖ് കുശാല്‍ നഗര്‍, റംഷീദ് തൊയമ്മല്‍, അഷ്ഫാക്ക് തുരുത്തി, ഹാഷിം ബംബ്രാണി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, റഷീദ് ഗസാലി, ഇക്ബാല്‍ ബാങ്കോട് നേതൃത്വം നല്‍കി.
Post a Comment
0 Comments