ഉപ്പള: ദേശീയ പാതയിലെ തലപ്പാടി- ചെങ്കള റീച്ചിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്ന സ്ഥിതിക്ക് ഈറീച്ചില്‍പെട്ട കുമ്പളയില്‍ ടോള്‍ ബൂത്ത് ആരംഭിക്കാനുള്ള എന്‍എച്ച്‌ഐഎയുടെ ശ്രമത്തിന് തിരിച്ചടി. കുമ്പളയിലെ ടോള്‍ ഗേറ്റിന്റെ നിര്‍മാണം പൂര്‍ണമായും തടയുകയും നിലവിലുള്ള സാഹചര്യം തുടരാനും കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി എ.കെ.എം അഷ്റഫ് എം.എല്‍.എ. ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എ.കെ.എം അഷ്റഫ് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം ആക്ഷന്‍ കമ്മിറ്റി അംഗവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ളെയാണ് ഹൈക്കോടതിയില്‍ പ്രമുഖ നിയമ സ്ഥാപനമായ സജല്‍ ഇബ്രാഹിം അസോസിയേറ്റസ് അഭിഭാഷകന്‍ അഡ്വ: സജല്‍ മുഖേന ഹരജി നല്‍കിയത്.
ഇതേ ഹൈവെയില്‍ നിലവില്‍ തലപ്പാടിയില്‍ ടോള്‍ പ്ലാസ ഉണ്ടെന്നിരിക്കെ 20കിലോമീറ്റര്‍ മാത്രം ദൂരയളവില്‍ കുമ്പളയില്‍ കൂടി ടോള്‍ പ്ലാസ സ്ഥാപിക്കുന്നത് 1964 ലെ നാഷണല്‍ ഹൈവേസ് റൂളിന്റെ ചട്ടത്തിന്റെ ലംഘനമാണ് ഇതെന്നും ചെറിയ ദൂരത്തില്‍ രണ്ട് ടോള്‍ഗേറ്റ് വരുന്നത് കാരണം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഹൈക്കോടതിയുടെ മുന്നില്‍ വിശദമായി വിശദീകരിച്ചതിന് പിന്നാലെയാണ് മാസങ്ങളായി നീണ്ടുനിന്ന ജനകീയ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമായതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. കുമ്പളയില്‍ ടോള്‍ ഗേറ്റ് പണിയുന്നതിനെതിരെ ജില്ലയിലെ എം.പിയും അഞ്ചു എം.എല്‍.എമാരും ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുകയും ജില്ലാ വികസന സമിതിയില്‍ ഐക്യകണ്ഡേന പ്രമേയം അവതരിപ്പിച്ചിട്ടും എം.പിയടക്കമുള്ള ജനപ്രതിനിധികള്‍ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിന്‍ ഘട്ഗരിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ടോള്‍ ഗേറ്റ് നിര്‍മ്മാണവുമായി ദേശീയ പാത അതോറിറ്റി മുന്നോട്ടു പോയതോടെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു.
Post a Comment
0 Comments