കാസര്‍കോട്: ദേശീയപാത വികസനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്‌തേക്കും. കമ്പനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ മേഘ കണ്‍സ്ട്രക്ഷന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കാസര്‍കോട് കളക്ടര്‍ കെ. ഇമ്പശേഖര്‍ ആവശ്യപ്പെട്ടിരുന്നു.
ജില്ലാ ചുമതലയുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാതല അവലോകന യോഗത്തില്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ കരാറാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് നല്‍കിയിട്ടുള്ളത്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള വീരമല കുന്ന്, മട്ടലായി എന്നിവ മൂന്നാമത്തെ റീച്ചിലാണ് ഉള്‍പ്പെടുന്നത്. ഒരാഴ്ച മുമ്പ് മട്ടലായില്‍ മണ്ണിടിഞ്ഞ് ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.
Post a Comment
0 Comments