Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ മണല്‍ ഇറക്കുന്നതിനിടെ പിക്കപ്പ് ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി


മംഗളൂരു: കോല്‍ത്ത മജലുവിനടുത്തുള്ള കംബോഡി ഇരകൊടിയില്‍ പിക്കപ്പ് ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. മൃതനെ കൊല്‍ത്തമജലുവിലെ താമസക്കാരനായ റഹീമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിക്കപ്പ് വാഹനത്തില്‍ മണല്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം റഹീമിനെ അക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെടുന്ന സ്ഥലത്താണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad