കാസര്‍കോട്: വിദ്യാനഗറില്‍ രണ്ടിടത്ത് ഓടികൊണ്ടിരിക്കെ മരം പൊട്ടി കാറുകള്‍ക്ക് മുകളിലേക്കു വീണ് അപകടം. ചൗക്കിയില്‍ നിന്നും വിദ്യാനഗറിലേക്ക് പോകുന്ന വഴി ചെട്ടുംകുഴിയില്‍ മരം വീണ് ചൗക്കി സ്വദേശികളായ അഞ്ചുപേര്‍ രക്ഷപ്പെട്ടു. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മരം മുറിച്ച് കാര്‍ സുരക്ഷിതമായി പുറത്തെടുത്ത് ഗതാഗതം പുനസ്ഥാപിച്ചു. സേനാംഗങ്ങളായ എസ് അരുണ്‍ കുമാര്‍, ജിത്തു തോമസ്, ഹോം ഗാര്‍ഡ് മാരായ വി രാജു ഷൈലേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ കാസര്‍കോട് വിദ്യാനഗര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ റോഡിലും ഓടികൊണ്ടിരിക്കെ വൈദ്യതി ലൈന്‍ അടക്കം മരം പൊട്ടി കാറിന് മുകളിലേക്കു വീണു. വിദ്യാനഗര്‍ സ്വദേശി പവിത്രന്‍ ആണ് രക്ഷപ്പെട്ടത്. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ മരം കുറച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഒ.കെ പ്രജിത്, കെ സതീഷ്, മുഹമ്മദ് സിറാജ്, സോബിന്‍ എന്നിവരാണ് രക്ഷപ്രവര്‍ത്തന സംഘത്തിലുണ്ടാത്.
Post a Comment
0 Comments