Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു


മംഗളൂരു: മംഗളൂരുവിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരുവിലെ ഒരു പ്രാദേശിക പള്ളിയുടെ സെക്രട്ടറിയായ ഇംതിയാസ് ആണ് മരിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തായ റഹ് മാനും വെട്ടേറ്റു. റഹ് മാൻ ഗുരുതരാ വസ്ഥയിൽ ആശുപത്രിയിലാണ്. മംഗളൂരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിലെ കാമ്പോഡി കൽപനയിലാണ് സംഭവം. വാൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഈമാസം ആദ്യം ബജ്റംഗ് ദൾ നേതാവും ഒരു കൊലപാതക കേസ് പ്രതിയു മായ സുഹാസ് ഷെട്ടി മംഗളൂരുവിൽ വെട്ടേറ്റു മരിച്ചിരുന്നു. വാടക കൊലയാ ളികളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ സംഭവവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad