കാഞ്ഞങ്ങാട്: പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും വീടുവിട്ട രണ്ടു പെണ്‍കുട്ടികളെ കാഞ്ഞങ്ങാട്ട് നിന്നും റെയില്‍വെ പൊലിസ് കണ്ടെത്തി. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വീടുവിട്ട പെണ്‍കുട്ടികളെയാണ് കാസര്‍കോട് റെയില്‍വെ പൊലീസ് ട്രെയിനില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് 18വയസും 14വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനാണ് വിടുവിട്ടതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. കാസര്‍കോട് റെയില്‍വെയിലെ പൊലീസുകാരായ ഷംസീര്‍, റിനീത് എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് ട്രെയിനിന്റെ പിറകിലത്തെ ജനറല്‍ കോച്ചില്‍ നിന്നും കണ്ടെത്തിയത്. കാഞ്ഞങ്ങാട് കണ്ടെത്തിയ കുട്ടികളെ കണ്ണൂരില്‍ ഇതേ ട്രെയിനിലെത്തിച്ച് സിറ്റി പൊലീസിന് കൈമാറി. മംഗളൂരൂവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.
കണ്ണൂരില്‍ നിന്നും വീടുവിട്ട രണ്ടു പെണ്‍കുട്ടികള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി
12:22:00
0

Tags
Post a Comment
0 Comments