കാസര്‍കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന 14കാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മാര്‍ച്ച് ആറിനു വൈകുന്നേരം 3.15 മണിയോടെ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ പള്ളിക്കു സമീപത്താണ് സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പിറകിലൂടെ എത്തിയ അക്രമി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവറാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ബസ് കാത്തുനിന്ന 14കാരിയെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു
10:53:00
0
കാസര്‍കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന 14കാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മാര്‍ച്ച് ആറിനു വൈകുന്നേരം 3.15 മണിയോടെ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ പള്ളിക്കു സമീപത്താണ് സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പിറകിലൂടെ എത്തിയ അക്രമി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവറാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
Tags
Post a Comment
0 Comments