Type Here to Get Search Results !

Bottom Ad

കാറും ലോറിയും കൂട്ടിയിടിച്ച് പ്രതിശ്രുത വധു ഉള്‍പ്പെടെ 5പേര്‍ക്ക് ദാരുണാന്ത്യം


മംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് പ്രതിശ്രുത വധു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ബാഗല്‍കോട്ട, കുളഗേരി ക്രോസിലെ സൂരപ്പഷെട്ടി (55), ഭാര്യ ശശികല (48), മകന്‍ സന്ദീപ് (26), മകള്‍ ശ്വേത (28), സൂരപ്പ ഷെട്ടിയുടെ സഹോദരന്റെ മകള്‍ അഞ്ജലി (28) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിജയപുര ദേശീയപാതയില്‍ ഹുബ്ബള്ളിയിലാണ് അപകടം. കുടുംബം സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. സാഗറിലുള്ള കുടുംബവീട്ടില്‍ നിന്നു ബാഗല്‍കോട്ടയിലേക്ക് മടങ്ങുകയായിരുന്നു സൂരപ്പ ഷെട്ടിയും കുടുംബവും. ശ്വേതയുടെ കല്യാണ നിശ്ചയം ഞായറാഴ്ച സാഗറിലെ കുടുംബ വീട്ടിലാണ് നടന്നത്. പ്രസ്തുത ചടങ്ങു കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കുടുംബം അപകടത്തില്‍പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad