ചെര്‍ക്കള: സി.എം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന നഴ്സസ് ദിനാചരണം വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ലാംബ് ലൈറ്റിംഗ്, അവാര്‍ഡ് ദാനം, പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. പരിപാടി ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ: മൊയ്തീന്‍ ജാസിറലി ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസ്, ഡോ: ഫാത്തിമ മുസ്തഫ, ഡോ: ഷിമ്മിയാസ്, ഡോ: അനിരുദ്ധ്,
ഡോ: ഫുസൈല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീരാംരാധാകൃഷ്ണന്‍, ജിആര്‍ഒ വിഎം ധനരാജ്, നഴ്‌സിംഗ് ഓഫീസര്‍മാരായ പ്രീത, അനില്‍ പാപ്പച്ചന്‍, സിനിപീറ്റര്‍, കൃഷ്ണകുമാരി പ്രസംഗിച്ചു. നഴ്‌സിംഗ് രംഗത്ത് മികച്ച സേവനം കാഴ്ചവച്ച് പത്ത് നഴ്‌സുമാരെ ആദരിച്ചു.
Post a Comment
0 Comments