കാസര്‍കോട്: അമിത ശബ്ദമുണ്ടാക്കിയ ദുബായ് രജിസ്‌ട്രേഷനിലുള്ള കാറുകള്‍ ഉള്‍പ്പെടെ നാലു ആഡംബര വാഹനങ്ങള്‍ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് വാഹനങ്ങള്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനങ്ങളില്‍ വരുത്തിയിട്ടുള്ള രൂപമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഉയര്‍ന്ന ശബ്ദത്തിലുള്ള സൈലന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും മറ്റു നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുബായില്‍ നിന്ന് കാസര്‍കോട്ടെത്തിച്ച വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കി റോഡിലിറക്കാന്‍ അനുമതി നേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരുന്നു.
നിയമലംഘനം: ദുബായ് രജിസ്‌ട്രേഷന്‍ കാറുകള്‍ ഉള്‍പ്പെടെ നാലു ആഡംബര വാഹനങ്ങള്‍ പൊലീസ് പിടികൂടി
09:27:00
0
കാസര്‍കോട്: അമിത ശബ്ദമുണ്ടാക്കിയ ദുബായ് രജിസ്‌ട്രേഷനിലുള്ള കാറുകള്‍ ഉള്‍പ്പെടെ നാലു ആഡംബര വാഹനങ്ങള്‍ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് വാഹനങ്ങള്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനങ്ങളില്‍ വരുത്തിയിട്ടുള്ള രൂപമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഉയര്‍ന്ന ശബ്ദത്തിലുള്ള സൈലന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും മറ്റു നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുബായില്‍ നിന്ന് കാസര്‍കോട്ടെത്തിച്ച വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കി റോഡിലിറക്കാന്‍ അനുമതി നേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരുന്നു.
Tags
Post a Comment
0 Comments