Type Here to Get Search Results !

Bottom Ad

ചെമ്മനാട് സ്വദേശി ആദില്‍ ഇഷാന് ഷാര്‍ജ എക്‌സലന്‍സ് അവാര്‍ഡ്


കാസര്‍കോട്: ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ (ഗ്രേഡ് 9) പഠിക്കുന്ന ആദില്‍ ഇഷാന്‍ മുപ്പതാമത് സൈക്കിളില്‍ മികച്ച വിദ്യാര്‍ഥി വിഭാഗത്തില്‍ ഷാര്‍ജ എക്‌സലന്‍സ് അവാര്‍ഡ് നേടി. ഉദുമ കോട്ടിക്കുളം മുഹമ്മദ് ബഷീറിന്റെയും ചെമ്മനാട് മാളിക ഹൗസില്‍ ഫാത്തിമത്ത് റോസിനയുടെയും മകനാണ്. ഷാര്‍ജ അവാര്‍ഡ് ഫോര്‍ എജൂക്കേഷണല്‍ എക്‌സല്ലന്‍സ് മുപ്പതാമത് പതിപ്പില്‍ ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. വിദ്യാര്‍ഥികളുടെ സര്‍ഗത്മക സാധ്യതകള്‍ കണ്ടെത്താനും ഉപയോഗപ്പെടുത്താനും, വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും മികവ്, സര്‍ഗാത്മഗത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും ഫലപ്രദമായി സംഭാവന നല്‍കാനും ലക്ഷ്യമിടുന്നതാണ് അവാര്‍ഡ്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad