കാസര്‍കോട്: ഇടിമിന്നലേറ്റ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ പെണ്‍കുട്ടി മരിച്ചു. നേപ്പാള്‍ സ്വദേശി സഞ്ജീവ്- ബോറ ദമ്പതികളുടെ ഒരു വയസും എട്ടു മാസവും പ്രായവുമുള്ള മകള്‍ അസ്മിതയാണ് മരിച്ചത്. ചീമേനി മുത്തുപ്പള്ളിക്ക് സമീപത്തെ ഫാമിലെ തൊഴിലാളികളായ ഇവര്‍ ഫാമിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ശക്തമായുണ്ടായ ഇടിമിന്നലിന്റെ ആഘാതത്തില്‍ പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ ഡോക്ടറുടെ സമീപിച്ചെങ്കിലും നില ഗുരുതരമാണെന്ന് അറിയിച്ചതിനെതുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജന്മനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന അസ്മിതയെ നാട്ടുകാരുടെ സഹായത്തോടെ കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്നായിരുന്നു മരണം.
Post a Comment
0 Comments