കാസര്‍കോട്: മുള്ളേരിയയിലെ 110 കെ.വി. സബ്‌സ്റ്റേഷന്‍ യാര്‍ഡില്‍ വലിയ തീപ്പിടുത്തം സംഭവിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം 3:30മണിയോടെയാണ് സബ്‌സ്റ്റേഷനിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോമറിന് തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്ന ഏകദേശം പത്തോളം അഗ്‌നിശമനികള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു വിഫലമായി. കാസര്‍കോട് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് വെള്ളവും ഫോമും ഉപയോഗിച്ച് തീയണച്ചത്.
മുള്ളേരിയ 110കെവി സബ്‌സ്റ്റേഷനില്‍ തീപ്പിടുത്തം; അഞ്ച് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി
11:35:00
0
കാസര്‍കോട്: മുള്ളേരിയയിലെ 110 കെ.വി. സബ്‌സ്റ്റേഷന്‍ യാര്‍ഡില്‍ വലിയ തീപ്പിടുത്തം സംഭവിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം 3:30മണിയോടെയാണ് സബ്‌സ്റ്റേഷനിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോമറിന് തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്ന ഏകദേശം പത്തോളം അഗ്‌നിശമനികള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു വിഫലമായി. കാസര്‍കോട് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് വെള്ളവും ഫോമും ഉപയോഗിച്ച് തീയണച്ചത്.
Tags
Post a Comment
0 Comments