കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ടി. ഉബൈദ് സ്മാരക പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരുമായ റഹ്്മാന്‍ തായലങ്ങാടിക്ക് സമര്‍പ്പിച്ചു. കാസര്‍കോട് ലൈബ്രററി ഹാളില്‍ നടന്ന ചടങ്ങില്‍ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പുരസ്‌കാരം സമര്‍പ്പിച്ചു. 10001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം.
നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പൊന്നാടയണിയിച്ചു. അഡ്വ ബി.എഫ് അബ്ദുറഹ്മാന്‍ ക്യാഷ് അവാര്‍ഡ് കൈമാറി. സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷനായി. എ. അബ്ദു റഹിമാന്‍, എ.എസ് മുഹമ്മദ് കുഞ്ഞി, പി.വി ഹസീബ് റഹ്്മാന്‍, കബീര്‍ ചെര്‍ക്കള, എം.വി സന്തോഷ് കുമാര്‍, ടി.എ ഷാഫി, മുഹമ്മദലി, അഷ്‌റഫലി ചേരങ്കൈ, മുജീബ് അഹമ്മദ്, എ ബണ്ടിച്ചാല്‍, രവീന്ദ്രന്‍ രാവണേശ്വരം, ശരീഫ് കൊടവഞ്ചി, സി.എല്‍ ഹമീദ്, ശാഫി എ. നെല്ലിക്കുന്ന്, ശരീഫ് കാപ്പില്‍, എം.എ നജീബ്, മൂസാ ബാസിത്, അബ്ദുല്ല കുഞ്ഞി ഉദുമ, ഫാറൂഖ് കാസ്മി, ശമീര്‍ ആമസോണ്‍, കെപിഎസ് വിദ്യാനഗര്‍, മൂസാബി ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ വില്‍റോടി, ശംസുദ്ധീന്‍ ബ്ലാക്കോട്, ഹമീദ് ബദിയടുക്ക പ്രസംഗിച്ചു. അബ്ദുല്ല പടന്ന, സീന കണ്ണൂര്‍ ഗാനങ്ങള്‍ ആലപിച്ചു. റഹ്്മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് റഊഫ് ബാവിക്കര നന്ദിയും പറഞ്ഞു.
ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞുനിന്ന റഹ്മാന്‍ തായലങ്ങാടി ചന്ദ്രികയുടെ കാസര്‍കോട് ബ്യൂറോ ചീഫായിട്ടാണ് പത്രപ്രവര്‍ത്തന മേഖലയില്‍ നിന്ന് വിരമിച്ചത്. മാപ്പിള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ഭാഗമായി കഴിഞ്ഞ 27ന് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ഒമ്പത് പ്രതിഭകള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഇതില്‍ മാപ്പിള സാഹിത്യമേഖലക്ക് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയായിരുന്നു റഹ്്മാന്‍ തായലങ്ങാടിയെ ഉബൈദ് സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
Post a Comment
0 Comments