Type Here to Get Search Results !

Bottom Ad

യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം


ഹൂതികള്‍ക്കെതിരായുള്ള ആക്രമണത്തില്‍ യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്ത് ഇസ്രയേല്‍. യമന്‍ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ നടത്ത ആക്രമണത്തിലാണ് വിമാനം പൂര്‍ണമായും തകര്‍ന്നത്. യെമനിയെ എയര്‍വേസിന്റെ അവസാന വിമാനവും പൂര്‍ണമായു തകര്‍ത്തതായി സനാ രാജ്യാന്തര വിമാനത്താവളം ജനറല്‍ ഡയറക്ടര്‍ ഖാലിദ് അല്‍-ഷൈഫ് എക്‌സില്‍ കുറിച്ചു. ഏവിയേഷന്‍ ഡാറ്റ പ്രകാരം സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരുമായി പോകേണ്ട വിമാനമാണെന്ന് തകര്‍ന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു. ഉച്ചയോടെയാണ് വിമാവതാവളത്തിനുനേരെ വ്യോമാക്രമണമുണ്ടായത്. റണ്‍വേക്ക് പുറമേ ടാര്‍മാര്‍ക്കിലുണ്ടായ യമനിയ വിമാനവും തകര്‍ത്തു. വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് നാലു തവണ ആക്രണമുണ്ടായി.

മക്കയില്‍ വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാനായി തീര്‍ത്ഥാടകര്‍ ഈ വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിനുനേരെ ആക്രമണമുണ്ടായതെന്ന് യമനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്‍ വിമാനത്താവളത്തെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഹൂതി മിലിഷ്യ അറിയിച്ചു. ആറ് വിമാനങ്ങള്‍ മെയ് ആറിന് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. അതിനുശേഷം കഴിഞ്ഞ 17നാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചത്.

യമനിലേക്ക് സഹായം എത്തിക്കാനായി യുഎന്‍ ഉപയോഗിക്കുന്നത് സന അന്താരാഷ്ട്ര വിമാനത്താവളമാണ്. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 20 ദശലക്ഷത്തിലധികം പേര്‍ക്ക് വൈദ്യചികിത്സ, മരുന്ന്, സഹായം എന്നിവ ലഭ്യമാക്കുന്ന ഒരു സുപ്രധാന കണ്ണിയാണ് സന വിമാനത്താവളം.

Post a Comment

0 Comments

Top Post Ad

Below Post Ad