Type Here to Get Search Results !

Bottom Ad

ദേശീയപാത നിര്‍മാണത്തില്‍ അശാസ്ത്രീയത; ഡിസിസി നേതൃത്വത്തില്‍ കരാര്‍ കമ്പനി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി


കാസര്‍കോട്: ദേശീയ പാത നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് ഡിസിസി നേതൃത്വത്തില്‍ കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മൈലാട്ടി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. അശാസ്ത്രീയമായ നിര്‍മ്മാണം അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊയ്നാച്ചിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കമ്പനി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാര്‍ച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ കെ. നീലകണ്ഠന്‍, എം.സി പ്രഭാകരന്‍, മിനി ചന്ദ്രന്‍, ധന്യാസുരേഷ്, സാജിദ് മൗവ്വല്‍, രമേശന്‍ കരുവാച്ചേരി, കെ. ഭക്തവത്സലന്‍ നേതൃത്വം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad