ചെറുവത്തൂര്‍: ദേശീയ പാത ആറുവരിപ്പാത നിര്‍മാണ ജോലിക്കിടെ കുന്നിടിഞ്ഞ് ഒരു തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങളില്‍ പാര്‍ശ്വ റോഡ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ ഉത്തരവിട്ടു. പരിശോധന നടത്തി വിദഗ്ധ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു അതുവരെ മട്ടലായി കുന്നില്‍ അപകടം നടന്ന സ്ഥലത്ത് പാര്‍ശ്വ റോഡ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അപകട ഭീഷണി നിലനില്‍ക്കുന്ന കുന്നിന്‍ മുകളിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടര്‍ നിര്‍ദേശിച്ചു.
മട്ടലായിക്കുന്നില്‍ കുന്നിടിഞ്ഞ് അപകടം: റോഡ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ജില്ലാ കലക്ടര്‍
20:36:00
0
ചെറുവത്തൂര്‍: ദേശീയ പാത ആറുവരിപ്പാത നിര്‍മാണ ജോലിക്കിടെ കുന്നിടിഞ്ഞ് ഒരു തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങളില്‍ പാര്‍ശ്വ റോഡ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ ഉത്തരവിട്ടു. പരിശോധന നടത്തി വിദഗ്ധ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു അതുവരെ മട്ടലായി കുന്നില്‍ അപകടം നടന്ന സ്ഥലത്ത് പാര്‍ശ്വ റോഡ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അപകട ഭീഷണി നിലനില്‍ക്കുന്ന കുന്നിന്‍ മുകളിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടര്‍ നിര്‍ദേശിച്ചു.
Tags
Post a Comment
0 Comments