Type Here to Get Search Results !

Bottom Ad

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം നെഗറ്റീവ്


മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്‌. ഇതോടെ ആകെ 152 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 62 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ്. നിലവിൽ രോഗ ലക്ഷണങ്ങളോടെ എട്ട് പേരാണ് ചികിത്സയിലുളളത്. രണ്ടു പേർ ഐസിയുവിൽ തുടരുകയാണ്.

നിപ ബാധിച്ച് ചികിത്സയിലുള്ള വളാഞ്ചേരി സ്വദേശിനിയായ 42-കാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവർക്ക് പരിശോധനയിൽ നിപ സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad