Type Here to Get Search Results !

Bottom Ad

പിലിക്കോട് മട്ടലായിക്കുന്ന് അപകടം; അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എ.കെ ശശീന്ദ്രന്‍

 



ചെറുവത്തൂര്‍: മട്ടലായി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊഴിലാളി മരിക്കാനും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ അപകടത്തെക്കുറിച്ച് ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തെക്കുറിച്ച് ജില്ലാ കലക്ടറുമായും ജില്ലാ പൊലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി അന്വേഷണം നടത്താന്‍ പൊലീസിനോട്  നിര്‍ദ്ദേശം നല്‍കി. സ്ഥലം സന്ദര്‍ശിക്കുന്നതിന് ജില്ലാ കലക്ടറോടും മന്ത്രി നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad