Type Here to Get Search Results !

Bottom Ad

പൊറോട്ട കൊടുക്കാത്തതിന് ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചെന്ന്


കൊല്ലം: കൊല്ലം മങ്ങാട്ടില്‍ പൊറോട്ട കൊടുക്കാത്തതിന് ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിൽ സംഘം ജംഗ്ഷനിലായിരുന്നു സംഭവം. ഹോട്ടൽ ഉടമ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഘം ജംഗ്ഷനിലെ സെന്റ് ആന്റണീസ് ഹോട്ടലിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ഹോട്ടൽ ഉടമയായ അമൽ കുമാറിനോട് പൊറോട്ട ആവശ്യപ്പെട്ടത്. പൊറോട്ട തീർന്നു പോയെന്നും കട അടക്കാൻ സമയമായെന്നും അമൽ കുമാർ യുവാക്കളോട് പറഞ്ഞു. പക്ഷേ യുവാക്കൾ ആവശ്യത്തിൽ ഉറച്ചു നിന്നു. പൊറോട്ട തരില്ലെന്ന് തീർത്തു പറഞ്ഞതോടെയാണ് യുവാക്കൾ ഹോട്ടൽ ഉടമയെ ആക്രമിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad