ചട്ടഞ്ചാല്‍: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് മെയ് ഒന്നു മുതല്‍ മുപ്പതു വരെ ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന അംഗത്വ ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ മേല്‍പറമ്പിലെ ചെമ്മനാട് പഞ്ചായത്ത് ലീഗ് ഓഫീസില്‍ ചേര്‍ന്ന നിയോജക മണ്ഡലം അവലോകന യോഗം തീരുമാനിച്ചു. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടതു സര്‍ക്കാര്‍ നാലാംവാര്‍ഷികത്തില്‍ പ്രതിഷേധമായി 19ന് നടക്കുന്ന ജില്ലാ സമരകോല പരിപാടിയിലേക്ക് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ് പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ്് എം.എ നജീബ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടിംഗ് നടത്തി. മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ ഹാരിസ് തായല്‍ അവലോകനം നടത്തി. പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍മാരായ മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, ടി.കെ ഹസൈനാര്‍ കീഴൂര്‍, ബി.കെ മുഹമ്മദ്ഷാ പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാദര്‍ കോട്ടപ്പാറ, സിറാജ് മഠം, ഫഹദ് പരപ്പ, ഉബൈദ് നാലപ്പാട്, ഹാരിസ് പടിഞ്ഞാര്‍, ഫൈസല്‍ കീഴൂര്‍, ആരിഫ് തെക്കേക്കര, ഹൈദര്‍ ചട്ടഞ്ചാല്‍, ഗഫൂര്‍ ടി.ഡി, യൂസുഫ് കൊടവളം, ഉസ്മാന്‍ തൈര, മന്‍സൂര്‍ ഊജമ്പാടി, റഷീദ് ഊജമ്പാടി, യൂസുഫ് കീഴൂര്‍, ഹാരിസ് കീഴൂര്‍, സാജിദ് ഉപ്പള സംബന്ധിച്ചു.
Post a Comment
0 Comments