കൊച്ചി: വേടനെ അറസ്റ്റ് ചെയ്തതില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലില്‍ കോടനാട് റേഞ്ച് ഓഫീസര്‍ ആയിരുന്ന ആര്‍ അധീഷിനെ സ്ഥലം മാറ്റി. ടെക്നിക്കല്‍ അസിസ്റ്റന്റ് ഡ്യൂട്ടിലേക്കാണ് മാറ്റിയത്. നേരത്തെ ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വേടന്റെ അറസ്റ്റിനു ശേഷം ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം കടന്നു പോയി എന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. അറസ്റ്റിനു ശേഷം മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയില്‍ വേടന് ശ്രീലങ്കന്‍ ബന്ധമുള്ളതായടക്കം അധീഷ് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട അച്ചടക്കം പാലിക്കുന്നതില്‍ അധീഷിന് വീഴ്ച പറ്റിയെന്ന് വനംമന്ത്രി പറഞ്ഞിരുന്നു. പുലിപ്പല്ല് കൈവശം വെച്ചതിനായിരുന്നു വേടനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ഉപാധികളോടെ ജാമ്യമനുവദിച്ചിരുന്നു. ആരാധകന്‍ സമ്മാനിച്ചതാണ് പുലിപ്പല്ലെന്നായിരുന്നു വേടന്‍ പറഞ്ഞത്.
വേടന്റെ അറസ്റ്റ്; കോടനാട് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
15:24:00
0

Tags
Post a Comment
0 Comments