നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പിവി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരത്തെ തീരുമാനിച്ച കാര്യമാണ് അതെന്നും എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഉടന്‍ തന്നെ അത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ഏത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്നാലും പിന്തുണയ്ക്കുമെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ലേ എന്നും വിഡി സതീശന്‍ ചോദിച്ചു. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുളള സാങ്കല്‍പ്പിക വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് ഏകകണ്ഠമായി സമര്‍പ്പിച്ചതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അത് സ്വീകരിച്ചുവെന്നും വിഡി സതീശന്‍ അറിയിച്ചു. നാളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും സതീശന്‍ പറഞ്ഞു.
Post a Comment
0 Comments