മടിക്കേരി: കര്‍ണാടക ആര്‍ടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് വോര്‍ക്കാടി സ്വദേശിയായ യുവ വ്യാപാരി ദാരുണമായി മരിച്ചു. വോര്‍ക്കാടി പാത്തൂര്‍ ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ അഷ്‌റഫ് (25) ആണ് മരിച്ചത്. മടിക്കേരിയില്‍ ഇലക്ട്രോണിക്‌സ് വ്യാപാരിയായിരുന്നു അഷ്‌റഫ്. പുത്തൂര്‍- മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ കാവു എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടില്‍ നിന്നും ബസില്‍ പുത്തൂരിലേക്ക് പോയ അഷ്‌റഫ്, അവിടെ വര്‍ക്ക്‌ഷോപ്പില്‍ ഏല്‍പ്പിച്ചിരുന്ന ബുള്ളറ്റില്‍ മടിക്കേരിയിലേക്ക് മടങ്ങുകയായിരുന്നു. കാവുവില്‍ എത്തിയപ്പോള്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ പാത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
കര്‍ണാടക ആര്‍ടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
09:05:00
0

Tags
Post a Comment
0 Comments