Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മുളിയാറില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും


ബോവിക്കാനം: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് 'മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ മുണ്ടക്കൈ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് ബിഎം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് റൗഫ് ബാവിക്കര മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍, ഖാദര്‍ അലൂര്‍, ബി.എം ഷംഷീര്‍, ഉനൈസ് പൊവ്വല്‍, നിസാര്‍ ബസ്്റ്റണ്ട്, പി.സി മസൂദ് മുഹമ്മദ്പാറ, അസീസ് ബോവിക്കാനം, മനാഫ് എടനീര്‍, ശരീഫ് മല്ലത്ത്, ഹനീഫ ബോവിക്കാനം, റംഷീദ് ബാലനടുക്കം, അല്‍ത്താഫ് പൊവ്വല്‍, സമീര്‍ അല്ലാമ, റിഷാദ് കളരി, സിദ്ദിക്ക് മുസ്്‌ലിയാര്‍ നഗര്‍, സാദിഖ് അലൂര്‍, റിഷാദ് പൊവ്വല്‍, സമീര്‍ ചാല്‍ക്കര, ഉസൈര്‍ മൂലടുക്കം, ആപ്പു ബോവിക്കാനം പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad