ഉദുമ: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം മെമ്പര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഉദുമ ഗ്രാമപഞ്ചായത്തില്‍ 29ന് ഉച്ചക്ക് 2.30ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഒമ്പതാം നമ്പര്‍ അജണ്ടയായി ഉള്‍പ്പെടുത്തിയ തൊഴിലുറപ്പ് പദ്ധതിയില്‍ റോഡിന്റെ പേരുകള്‍ വായിച്ചപ്പോള്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ വാര്‍ഡില്‍ തന്നെ മൂന്നും നാലും ഉള്‍പ്പെടുത്തി സ്വജനപക്ഷം കാണിച്ചു മറ്റു വാര്‍ഡുകളെ അവഗണിക്കുന്നു എന്നു ആക്ഷേപിച്ച് സിപിഎം അംഗങ്ങളായ ബീവി, ചെയര്‍പേഴ്‌സണ്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി (മാങ്ങാട് വാര്‍ഡ്), നിര്‍മ്മല അരമങ്ങാനം വാര്‍ഡ്, പുഷ്പ മുദിയക്കാല്‍ വാര്‍ഡ് എന്നിവര്‍ ബോര്‍ഡ് യോഗത്തില്‍ നിന്നും ഇറങ്ങി പോയത്.
പ്രസിഡന്റും വൈസ് പ്രസിഡന്റും സിപിഎം അനുകൂലികളായ രണ്ടു പഞ്ചായത്തിലെ ജീവനക്കാരും അടങ്ങിയ നെക്‌സസാണ് ഇതൊക്കെ ചെയ്യുന്നതെന്ന് യുഡിഎഫ് മെമ്പര്‍മാര്‍ ആരോപിച്ചു. ഇതേ ആരോപണം നേരത്തെ യുഡിഎഫ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗത്തില്‍ ആരോപിച്ചിരുന്നു എങ്കിലും ഭരണസമിതി ഇതൊന്നും മുഖവിലക്കെടുത്തില്ല. ഇപ്പോള്‍ ഭരണസമിതി മെമ്പര്‍മാര്‍ക്ക് പോലും മനസിലായി എന്ന് യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു. പഞ്ചായത്തിലെ മറ്റു പദ്ധതികളും പ്രസിഡന്റും വൈസ് പ്രസിഡന്റും ഇതുപോലെ തന്നെയാണ് ചെയ്യുന്നതെന്നും യുഡിഎഫ് മെമ്പര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ബഹളം കൂടുതല്‍ ആയപ്പോള്‍ ഈ അജണ്ട മാറ്റിവച്ച് യോഗം തുടര്‍ന്നു. പഞ്ചായത്ത് ഭരണ സമിതിയില്‍ സിപിഎമ്മിന് പത്തും യുഡിഎഫിന് ഒമ്പതും ബിജെപിക്ക് രണ്ടും മെമ്പര്‍മാരാണുള്ളത്.
Post a Comment
0 Comments