ചെര്‍ക്കള: ദേശീയ പാതയില്‍ ചട്ടഞ്ചാലില്‍ അണ്ടര്‍പാസേജ് അപ്രോച്ച് റോഡില്‍ ഗുരുതര വിള്ളല്‍. ചട്ടഞ്ചാല്‍ ടൗണില്‍ അടിപ്പാതയുടെ രണ്ടു ഭാഗങ്ങളിലും ടാറിങ് അടക്കമുള്ള ജോലികള്‍ തീര്‍ത്ത ഭാഗത്താണ് മീറ്ററുകളോളം ദൂരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാവിലെയോടെ യാത്രക്കാരാണ് ഒരു മീറ്ററിലധികം ആഴത്തിലാണ് വിള്ളല്‍ കണ്ടത്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വലിയ അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.
കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍- ചെര്‍ക്കള ദേശീയ പാതയില്‍ തെക്കില്‍ കുണ്ടടുക്കത്തും പെരിയാട്ടടുക്കത്തും വിള്ളല്‍ രൂപപ്പെട്ടിരുന്നു. കുണ്ടടുക്കത്ത് പാലം നിര്‍മാണത്തിനെടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിന് കാരണമായത്. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവിടുത്തെ താമസക്കാര്‍ ഭയത്തോടെയാണ് കഴിയുന്നത്. രണ്ടു ദിവസം മുമ്പ് ഇവിടെ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റ് നിറച്ച് മൂടുകയും ചെയ്തു. ഇതിന് സമീപത്ത് വീണ്ടും വിള്ളല്‍ രൂപപ്പെടുകയായിരുന്നു.
പെരിയാട്ടടുക്കം ടൗണില്‍ അടിപ്പാതയുടെ രണ്ട് ഭാഗങ്ങളിലും ടാറിങ് അടക്കമുള്ള ജോലികള്‍ തീര്‍ത്ത ഭാഗത്താണ് മീറ്ററുകളോളം ദൂരത്തില്‍ ഇന്നലെ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ഈറോഡില്‍ കൂടി വാഹനങ്ങളെ കടത്തി വിടാന്‍ തുടങ്ങിയിട്ടില്ല. വിവരമറിഞ്ഞ് ദേശീയപാത നിര്‍മാണ കമ്പനിയായ മേഘയുടെ പ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിരുന്നു.
Post a Comment
0 Comments