Type Here to Get Search Results !

Bottom Ad

ചെങ്കള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍: അബൂസ്വാലിഹ് ഫൈസി പ്രസി, ഹാരിസ് ദാരിമി ജന.സെക്ര


കാസര്‍കോട്: ചെങ്കള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം റഹ്മത്ത്‌നഗര്‍ അല്‍ മദ്രസത്തു ബദ്‌രിയയില്‍ സമസ്ത മുഫതിഷ് മുഹമ്മദ് അന്‍വര്‍ റഹ്മാനിയുടെ അധ്യക്ഷതയില്‍ റഹ്മത്ത് നഗര്‍ ജമാഅത്ത് ഖത്തീബ് അബ്ദുസലാം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബു സ്വാലിഹ് ഫൈസി പ്രാര്‍ത്ഥന നടത്തി. റെയ്ഞ്ച് സെക്രട്ടറി ഹമീദ് അലി നദവി ആമുഖപ്രഭാഷണം നടത്തി. മുദരിബ് ജമാലുദ്ദിന്‍ ദാരിമി ജനറല്‍ ടോക്കിന് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ മൗലവി മേനങ്കോട്, റെയ്ഞ്ച് നിരീക്ഷകന്‍ മൊയ്തു മൗലവി ചെര്‍ക്കള, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.എച്ച് മഹമൂദ് ഹാജി ചെങ്കള, റെയിഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ് എം.എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ റഹ്്മത്ത് നഗര്‍, ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ദീന്‍ ഹാജി എഞ്ചിനീയര്‍, മുഹമ്മദ് അഷ്റഫ് ബദ്രിയ, എംഎം അബ്ദുല്‍ ഖാദര്‍, അബു ബെണ്ടിച്ചാല്‍, എഎം ഹനീഫ് എരിയാല്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സംസാരിച്ചു.

ഭാരവാഹികള്‍: അബൂ സ്വാലിഹ് ഫൈസി (പ്രസി), ഷംസുദ്ദീന്‍ മിസ്ബാഹി, സുഹൈല്‍ ഫൈസി (വൈസ് പ്രസി), ഹാരിസ് ദാരിമി ബെദിര (ജന. സെക്ര), അബ്ദുസലാം മൗലവി ബെളിഞ്ചം, അഫ്‌സല്‍ അസ്നവി (സെക്ര), എം.എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള (ട്രഷ), പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍: അബ്ദുറഹ്്മാന്‍ അസ്നവി, വൈ ചെയര്‍മാന്‍:ബദ്‌റുദ്ദീന്‍ അസ്ഹരി, എസ്.കെ.എസ്.ബി.വി ചെയര്‍മാന്‍: മുഹമ്മദ് ഹാഫിള് ദാരിമി, കണ്‍വീനര്‍: അബൂ ലബീബ് ഹിമമി, സുപ്രഭാതം കോഡിനേറ്റര്‍: ഹാഷിം ഹുദവി, ക്ഷേമനിധി ചെയര്‍മാന്‍: ഷംസുദ്ദീന്‍ എഞ്ചിനീയര്‍, കണ്‍വീനര്‍: അബൂബക്കര്‍ മൗലവി നാരമ്പാടി, മീഡിയ വിങ്: സാബിത്ത് ഹുദവി.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad