ബോവിക്കാനം: മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപി (75) മല്ലം മധുവാഹിനി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ടു.വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു. കാണാതായതോടെ തിരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തിലാണ്മൃതദേഹം കണ്ടെത്തിയത്.
പരേതനായ നാണു മണിയാണിയുടെ ഭാര്യയാണ്. മക്കൾ: ബാലകൃഷ്ണൻ, രാജീവി, കുസുമ, മാലിങ്കൻ, മധു, സുധനൻ, പരേതയായ കലാവതി. മരുമക്കൾ: ചന്ദ്രാവതി, ബാലകൃഷ്ണൻ, ദിവ്യ, രേഖ, അനില, ഉമേശൻ, പരേതനായ കൊഗ്ഗു മണിയാണി, മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.
Post a Comment
0 Comments