കുമ്പള: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുമ്പള ടൗണിന് സമീപത്തുവെച്ച് കാറിന് തീപ്പിടിച്ചത്. ഷിറിയ, ബത്തേരി മഹലിലെ മൂസ ഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോടില്‍നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന മൂസ ഖലീല്‍, കുമ്പള ടൗണിന് സമീപമെത്തിയപ്പോള്‍ കാറിന്റെ ബോണറ്റില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു. മൂസ ഖലീല്‍ ഉടന്‍ തന്നെ കാറില്‍നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
കുമ്പള ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു
13:10:00
0
കുമ്പള: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുമ്പള ടൗണിന് സമീപത്തുവെച്ച് കാറിന് തീപ്പിടിച്ചത്. ഷിറിയ, ബത്തേരി മഹലിലെ മൂസ ഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോടില്‍നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന മൂസ ഖലീല്‍, കുമ്പള ടൗണിന് സമീപമെത്തിയപ്പോള്‍ കാറിന്റെ ബോണറ്റില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു. മൂസ ഖലീല്‍ ഉടന്‍ തന്നെ കാറില്‍നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
Tags
Post a Comment
0 Comments