Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലു പേര്‍ക്ക് പരിക്ക്


മേൽപ്പറമ്പ്: കെ.എസ്.ടി.പി കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാന പാതയിൽ തായൽ കളനാട് ബസ് സ്റ്റോപ്പിന് സമീപം ഞായറാഴ്ച അർദ്ധരാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിക്കുകയും നാല് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബേക്കൽ തൃക്കണ്ണാട് മലാംകുന്നിലെ അശോകൻ്റെ മകൻ എ. അനന്തു (26) ആണ് മരിച്ചത്.

അനന്തുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അശ്വിൻ (25), പ്രണവ് (26), സൗരവ് (25), അക്ഷയ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവാക്കളുടെ ആൾട്ടോ കാറും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആൾട്ടോ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിൻ്റെ ഇടതുവശത്തിരുന്ന അനന്തു തൽക്ഷണം മരിച്ചു. പ്രണവാണ് കാർ ഓടിച്ചിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad