ചട്ടഞ്ചാല്‍: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് മെയ് ഒന്നു മുതല്‍ മുപ്പതു വരെ ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന അംഗത്വ കാമ്പയിന്‍ ഊര്‍ജിതമാക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഒരുക്കിയിരുക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് പ്രത്യേക ആപ്പില്‍ എന്‍ട്രി ചെയ്യുകയും അതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുകയും ചെയ്യും.
25ന് പോസ്റ്റര്‍ ഡേ ആചരിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പഞ്ചായത്ത്തല റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു. റഊഫ് ബായിക്കര (മുളിയാര്‍), ഖാദര്‍ ആലൂര്‍ (ചെമ്മനാട്), മൊയ്തു തൈര (കുറ്റിക്കോല്‍), ശംസീര്‍ മൂലടുക്കം (പള്ളിക്കര), ടി.കെ ഹസൈനാര്‍ കീഴൂര്‍ (ബേഡകം), ബി.കെ മുഹമ്മദ് ഷാ(ഉദുമ), സുലുവാന്‍ ചെമനാട് (ദേലംപാടി), ദാവൂദ് പള്ളിപ്പുഴ (പുല്ലൂര്‍ പെരിയ).
26,27 തിയതികളില്‍ പഞ്ചായത്ത്തല യോഗങ്ങള്‍ ചേര്‍ന്ന് ശാഖാതല ട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കുകയും മെമ്പര്‍ഷിപ്പ് കെമാറുകയും ചെയ്യും. പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ ഹാരിസ് തായല്‍ മെമ്പര്‍ഷിപ്പ് കൈമാറി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, മണ്ഡലം ഭാരവാഹികളായ മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, ടി.കെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമനാട്, സലാം മാണിമൂല, പ്രവര്‍ത്തക സമിതി അംഗങ്ങളായ അബൂബക്കര്‍ കടാങ്കോട്, ശഫീഖ് മയിക്കുഴി, ഖാദര്‍ കോട്ടപ്പാറ, തസ്്‌ലിം പള്ളങ്കോട്, തന്‍സീര്‍ കണിയമ്പാടി, കലന്തര്‍ തൈര, ഹൈദരലി പടുപ്പ്, റംഷീദ് ബാലനടുക്കം, ഉബൈദ് നാലപ്പാട് സംബന്ധിച്ചു.
Post a Comment
0 Comments