Type Here to Get Search Results !

Bottom Ad

സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമ്മേളനം: യോഗം ചേര്‍ന്നു


കാസര്‍കോട്: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സുവര്‍ണ ജൂബിലി സമ്മേളനം കര്‍ഷക ദ്രോഹ നടപടി സ്വീകരിച്ചവര്‍ക്ക് താക്കീതാവുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ പി.എം മുനീര്‍ ഹാജി. സ്വതന്ത്ര കര്‍ഷക സംഘം ജൂബിലി സമ്മേളന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാര ക്കുകയായിരുന്നു അദ്ദേഹം. ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. മെയ് 16,17ന് പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആയിരം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ഓര്‍ഗ. സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം കൊടിയമ്മ, എ. ഹമീദ് ഹാജി, ഹസന്‍ നെക്കര, ഹമീദ് മച്ചംപാടി, അബ്ബാസ് ബന്താട്, അബ്ദുല്ല മുഗു, ബഷീര്‍ പള്ളങ്കോട്, മുത്തലിബ് കാഞ്ഞങ്ങാട്, അലി മഞ്ചേശ്വരം, മുഹമ്മദ് വെല്‍ക്കം, എ.കെ ജലീല്‍, താജുദ്ദീന്‍ ചെമ്പരിക്ക, അബൂബക്കര്‍ ചിത്താരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ജലീല്‍ കടവത്ത് അഹമ്മദ് ഹാജി കോളിയടുക്കം പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad