Type Here to Get Search Results !

Bottom Ad

പ്ലേഓഫ് മള്‍ട്ടി യൂട്ടിലിറ്റി ബാഡ്മിന്റണ്‍ കോര്‍ട്ട് സമര്‍പ്പണവും ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനവും



മഞ്ചേശ്വരം: ഉപ്പളയില്‍ ആംരഭിച്ച പ്ലേഓഫ് മള്‍ട്ടി യൂട്ടിലിറ്റി ബാഡ്മിന്റണ്‍ കോര്‍ട്ട്, ലഹരി വിരുദ്ധ കാമ്പയിന്‍ എന്നിവയുടെ ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. റിട്ട. കണ്ണൂര്‍ റൂറല്‍ എഎസ്പി ടി.പി രഞ്ജിത്ത്. കുമ്പള എസ്.എച്ച്.ഒ കെ.പി വിനോദ് കുമാര്‍, മഞ്ചേശ്വരം എസ്.എച്ച്.ഒ ഇ അനൂബ് കുമാര്‍, മാനേജിംഗ് പാര്‍ട്ട്ണര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡണ്‍ അബ്ദുല്‍ റഹ്്മാന്‍ വിശിഷ്ടാതികളായി പങ്കെടുത്തു.

മഞ്ചേശ്വരം മണ്ഡലത്തിലെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. കര്‍ണാടകയില്‍ തുടങ്ങേണ്ടിയിരുന്ന സംരംഭം കാസര്‍കോടിന്റെ അഭിവൃദ്ധിക്ക് അനുഗുണമാകുംവിധം 15 കോടിയുടെ പ്രൊജക്ട്രറ്റ് നടപ്പിലാക്കിയത്. പദ്ധതിയുടെ ഒന്നാംഘട്ടം മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. കേരളത്തിലെ മൂന്നാമത് വലിയ ഫുട്‌ബോള്‍ ടര്‍ഫാണ് സംവിധാനിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള ഇന്‍ഡോര്‍ ക്രിക്കറ്റ് ആക്രലിക് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. കബഡി, വോളിബോള്‍ എന്നിവയ്ക്ക് അനുഗുണമാകുന്ന തരത്തിലാണ് ബ്രാഡ്മിന്റണ്‍ കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഇവന്റുകള്‍ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിമെന്‍സ് ക്ലിനിക്, സ്വിമ്മിംഗ് പൂള്‍, ചിള്‍ഡ്രന്‍സ് പാര്‍ക്ക്, മള്‍ട്ടി യൂട്ടിലിറ്റി ജീംനേഷ്യം, വീഡിയോ ഗെയിംസ് പ്ലാറ്റ്‌ഫോം, റെസ്‌റ്റോറന്റ് എന്നിവയാണ് അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. സ്‌പോര്‍ട്‌സ് മെറ്റീരിയലുകളിലൂടെ യുവതലമുറയുടെ ലഹരി ഉപയോഗം കുറക്കുന്നതിനുള്ള സാധ്യതകളാണ് പ്രൊജക്ടിന്റെ മറ്റൊരു ലക്ഷ്യം. കേരള സര്‍ക്കാറിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 24 മണിക്കൂര്‍ സിസിടിവി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് 15 മിനുറ്റ് ദൂരപരിധിയിലാണ് കോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad