Type Here to Get Search Results !

Bottom Ad

മയക്കുമരുന്നു പ്രതിയെ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ജയിലിലടച്ചു


കാസര്‍കോട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബഡാജെയിലെ സൂരജ് റായിയെ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് മയക്കുമരുന്ന് കടത്തുകളില്‍ പ്രതികളായവര്‍ക്കെതിരെ മയക്കുമരുന്ന് കടത്തുകള്‍ തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം സൂരജ് റായിയെ ജയിലില്‍ പാര്‍പ്പിക്കുന്നത്. ജില്ല പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശാനുസരണം കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, എസ്.ഐ നാരായണന്‍ നായര്‍, സി.പി.ഒ വന്ദന എന്നിവരട ങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇത്തരം ലഹരി കേസുകളില്‍ ഉള്‍പെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad