Type Here to Get Search Results !

Bottom Ad

ഡിഫറെന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ജില്ലാ സമ്മേളനം പത്തിന്; സ്വാഗത സംഘമായി


കാസര്‍കോട്: ഡിഫറെന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) ജില്ലാ സമ്മേളനം മെയ് 10ന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും ഡി.എ.പി.എല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.എം കടവത്ത്, ഹാരിസ് ചൂരി, ഡി.എ.പി.എല്‍ സംസ്ഥാന സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയല്‍, ജില്ലാ സെക്രട്ടറി ബേബി മുഹമ്മദ് കുഞ്ഞി, ഹനീഫ മൗലവി സംസാരിച്ചു.

മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറര്‍ സി.ടി അഹമ്മദലി മുഖ്യരക്ഷാധികാരിയായും എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് രക്ഷാധികാരികളായും മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ചെയര്‍മാനായും ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ജനറല്‍ കണ്‍വീനറായും ട്രഷറര്‍ പി.കെ മുനീര്‍ ഹാജി കമ്പാര്‍ ട്രഷററായും തിരഞ്ഞെടുത്തു. വി.പി ഖാദര്‍ (ജോ. കണ്‍), മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഡി.എ.പി.എല്‍ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ (വൈസ് ചെയര്‍), പോഷക സംഘടനാ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, മുനിസിപ്പല്‍/ ത്രിതല പഞ്ചായത്ത് ചെയര്‍മാന്‍/ പ്രസിഡന്റുമാര്‍ (കണ്‍), മുസ്്‌ലിം ലീഗ് മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്/ ജനറല്‍ സെക്രട്ടറി/ ട്രഷറര്‍മാര്‍ (അംഗങ്ങള്‍).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad