Type Here to Get Search Results !

Bottom Ad

സർക്കാരിന് ആശ്വാസം, മുനമ്പം കമ്മീഷന് തൽക്കാലം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ


മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തി. തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിന്റെ അപ്പീൽ ജൂണിൽ പരിഗണിക്കും.

ഇതോടെ ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷൻ നൽകുന്ന ശുപാർശകൾ സർക്കാരിന് ഇപ്പോൾ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാർശകൾ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവ‍ർത്തനം അസാധുവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. ഡിവിഷൻ ബെഞ്ചിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമാകുംവരെ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് താല്‍ക്കാലികമായി കമ്മീഷന് തുടരാനുള്ള അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad